Kozhikode Vision

37-ാമത് അഖില കേരള നഴ്‌സറി കലോത്സവം ഫെബ്രുവരി 28, 29 തിയതികളിലായി കോഴിക്കോട് ജൂബിലി ഹാള്‍ പിവിജി നഗറില്‍ നടക്കും

37-ാമത് അഖില കേരള നഴ്‌സറി കലോത്സവം ഫെബ്രുവരി 28, 29 തിയതികളിലായി കോഴിക്കോട് ജൂബിലി ഹാള്‍ പിവിജി നഗറില്‍ നടക്കും

കോഴിക്കോട്: ചിത്രാഞ്ജലി അഖില കേരളാടിസ്ഥാനത്തില്‍ നടത്തി വരുന്ന നഴ്‌സറി കുട്ടികളുടെ 37-ാമത് നഴ്സറി കലോത്സവത്തിന്റെ ഭാഗമായുള്ള ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരണം ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്നു. മുഖ്യ രക്ഷാധികാരികളായി മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡോ. എം.ടി. വാസുദേവന്‍ നായര്‍, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഐ എ എസ്, രക്ഷാധികാരികളായി എം.കെ. രാഘവന്‍എം.പി, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ പ്രദീപ് കുമാര്‍, ഷെറിന്‍ ഗംഗാധരന്‍, സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ ഐ.പി.എസ്, അഡ്വ. മഞ്ചേരി സുന്ദര്‍ രാജ് എന്നിവരടങ്ങുന്ന 101 അംഗ കമ്മറ്റിയാണ് രൂപീകരിച്ചതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഫെബ്രുവരി 28, 29 തിയതികളിലായി കോഴിക്കോട് ജൂബിലി ഹാള്‍ പി വി ജി നഗറിലാണ് അഖില കേരള നഴ്‌സറി കലോത്സവങ്ങള്‍ക്ക് തുടക്കമാകുന്നത്. ഗീതാഞ്ജലി, രാഗാഞ്ജലി, പുഷ്പാഞ്ജലി, വര്‍ണ്ണാഞ്ജലി എന്നീ നാലു വേദികളിലായാണ് മത്സരം നടക്കുക. 17 ഇനം മത്സരങ്ങളിലായി 200 ലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ.എ. നൗഷാദ്, ജനറല്‍ സെക്രട്ടറി കെ. തൃദീപ്കുമാര്‍, ട്രഷറര്‍ ടി.സി. ബസന്ത്, സ്വാഗതസംഘം ചെയര്‍മാന്‍ പി. വി. ചന്ദ്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഡോ. മിലി മോനി, ജനറല്‍ കണ്‍വീനര്‍ പി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *