Kozhikode Vision

അജ്ഞാത വാഹനത്തില്‍ നിന്നും റോഡില്‍ ഓയല്‍ ചോര്‍ന്നൊഴുകി, ഓയിലില്‍ തെന്നി വീണ് 4 ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്ക്

അജ്ഞാത വാഹനത്തില്‍ നിന്നും റോഡില്‍ ഓയല്‍ ചോര്‍ന്നൊഴുകി, ഓയിലില്‍ തെന്നി വീണ് 4 ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്ക്

മാവൂര്‍: അജ്ഞാത വാഹനത്തില്‍ നിന്നും റോഡില്‍ ചോര്‍ന്ന ഓയിലില്‍ തെന്നി വീണ 4 ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്കേറ്റു. മാവൂര്‍ കൂളിമാട് റോഡില്‍ എളമരം കടവ് പാലത്തിന് സമീപത്താണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച്ച രാവിലെ 8:30 ഓടെയാണ് അപകടം സംഭവിച്ചത്. ഫറോക്കിലെ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ താത്തൂര്‍ പൊയില്‍ സ്വദേശി മുഹമ്മദ് സ്വബാഹ് മറ്റ് മൂന്ന് ഇരുചക്ര വാഹന യാത്രക്കാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ മുഹമ്മദ് സ്വാബാഹിന് മുഖത്തും കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. എളമരത്തെ പഴയ ബോട്ട് ജെട്ടിക്ക് സമീപമുള്ള വളവിലെ റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഏതോ അജ്ഞാത വാഹനത്തില്‍ നിന്നും ഒഴുകിയ ഓയിലാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുക്കം ഫയര്‍ യൂണിറ്റ് സ്ഥലത്തെത്തിയാണ് റോഡില്‍ പരന്നുകിടന്ന ഓയില്‍ വെള്ളം പമ്പ് ചെയ്ത് കഴുകി കളഞ്ഞത് .മുമ്പും നിരവധി തവണ ഈ ഭാഗത്ത് അജ്ഞാത വാഹനത്തില്‍ നിന്നും ഓയില്‍ ചോര്‍ന്ന് നിരവധി പേര്‍ക്ക് വാഹനം മറിഞ്ഞ് പരിക്കേറ്റിരുന്നു. ആയതിനാല്‍ അടിയന്തരമായി അജ്ഞാത വാഹനം കണ്ടെത്തി നടപടിയെടുക്കണം എന്നാണ് പരിക്കേറ്റവരുടെയും നാട്ടുകാരുടെയുംആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *