Kozhikode Vision

തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കാനായി ജില്ലാപഞ്ചായത്ത്; ഉത്സവാന്തരീക്ഷത്തില്‍ ‘കതിരണി’ പദ്ധതിയിലെ നെല്‍കൃഷി കൊയ്ത്തുല്‍സവം

തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കാനായി ജില്ലാപഞ്ചായത്ത്; ഉത്സവാന്തരീക്ഷത്തില്‍ ‘കതിരണി’ പദ്ധതിയിലെ നെല്‍കൃഷി കൊയ്ത്തുല്‍സവം

താമരശ്ശേരി: കോഴിക്കോട് ജില്ലാപഞ്ചായത്തും, ഉണ്ണികുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന ‘കതിരണി’ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നെല്‍ക്കൃഷി ചെയ്തത്. ജനകീയ സമിതി രൂപവല്‍കരിച്ചായിരുന്നു ഈ പ്രദേശത്ത് കര്‍ഷകര്‍ നെല്‍കൃഷി ചെയ്തത്. കൂടാതെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണവും ഒപ്പമുണ്ടായിരുന്നു. കൊയ്ത്തുല്‍സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ വേണ്ടി ജില്ലാപഞ്ചായത്ത് കതിരണി പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. നിജില്‍ രാജ്, പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. വനജ, രണ്ടാം വാര്‍ഡ് മെംബര്‍ സി.കെ. ജിഷ, ആര്‍.പി. ഭാസ്‌കരന്‍, കെ.കെ. നാസര്‍, വാര്‍ഡ് കണ്‍വീനര്‍ അഷ്‌റഫ് തുടങ്ങിയവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *