കോഴിക്കോട്: വായനാ പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. വായനയാണ് മനുഷ്യനെ പൂര്‍ണ്ണനാക്കുന്നതെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. പുതിയ തലമുറ ചുറ്റുമുള്ളവരെ കേള്‍ക്കാനുള്ള സമയം കൂടി കണ്ടെത്തണമെന്നും മേയര്‍ പറഞ്ഞു. കേവല വായനകള്‍ മാത്രം പോരെന്നും വായിച്ചതിനെ പറ്റി ചര്‍ച്ചകളും കുറിപ്പുകളും എഴുതണമെന്നും മേയര്‍ പറഞ്ഞു. വായനയെ പോലെ പ്രധാനപെട്ട ഒന്നാണ് അറിവുള്ളവര്‍ പറയുന്നത് കേള്‍ക്കുക എന്നത്. പുതിയ തലമുറ ചുറ്റുമുള്ളവരെ കേള്‍ക്കാനുള്ള സമയം കൂടി കണ്ടെത്തണമെന്നും മേയര്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. വായനയാണ് അറിവിന്റെ വിശാല ലോകത്തിലേക്ക് മനുഷ്യനെ കൈപ്പിടിച്ചുയര്‍ത്തുന്നതെന്ന് അവര്‍ പറഞ്ഞു. പുതിയ കാലത്ത് വായനയിലൂടെ മാനവിക മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ സാധിക്കണമെന്നും അവര്‍ ഓര്‍മിപ്പിച്ചു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വായനാ പക്ഷാചരണം സംഘടിപ്പിച്ചത്.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി മനോജ് കുമാര്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് അംഗം കെ ചന്ദ്രന്‍ മാസ്റ്റര്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ കണ്‍വീനര്‍ അഡ്വ. എം രാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ദീപ സ്വാഗതവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍ ഉദയന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


