Kozhikode Vision

വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവ് പിടികൂടി

വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവ് പിടികൂടി

ചെന്നൈ – മാംഗലാപുരം സൂപ്പര്‍ ഫാസ്റ്റില്‍ നിന്നും 5 കിലോ കഞ്ചാവാണ് പിടികൂടിയത്

കോഴിക്കോട് : വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി. ചൊവ്വാഴ്ച രാവിലെയോടെയാണ് വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ 5 കിലോ കഞ്ചാവ് കണ്ടെത്തുന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വടകര ആര്‍പിഎഫും പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും വടകര എക്‌സ്സൈസ് സര്‍ക്കിളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുക്കുന്നത്. ചെന്നൈ – മംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിനുള്ളില്‍ നിന്നുമാണ് 5 കിലോ കഞ്ചാവ് അന്വേഷണസംഘം കണ്ടെത്തുന്നത്. പരിശോധന ഭയന്ന് പ്രതി ബാഗ് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ബാഗിനുള്ളില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. റെയില്‍വേ സ്‌റ്റേഷന്‍ പരിധികളിലെ സിസിടിവി ദൃശ്യങ്ങളും യാത്രക്കാരുടെ വിവരങ്ങളും പോലീസ് ശേഖരിച്ച് വരികയാണ്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം ട്രെയിന്‍ വഴി കഞ്ചാവ് കടത്തു തടയുന്നതിനായി പരിശോധനകള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് ആര്‍പിഎഫ് എക്‌സ്സൈസ് വൃത്തങ്ങള്‍ അറിയിച്ചു.

ആര്‍പിഎഫ് എ എസ് ഐ മാരായ സജു കെ, ബിനീഷ് പി.പി, ഹെഡ്‌കോണ്‍സ്റ്റബിള്‍ അജീഷ് ഒ. കെ, കോണ്‍സ്റ്റബിള്‍ അബ്ദുള്‍ സത്താര്‍ പി. പി., രാജീവന്‍ പി എക്‌സ്സൈസ് ഐ ബി യൂണിറ്റിലെ പ്രിവേന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കല്‍ വടകര എക്‌സ്സൈസ് സര്‍ക്കിള്‍ ലെ പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ സമദ് കെ കെ, സി ഇ ഒ മാരായ ജിജു കെ. എന്‍, ഷിജിന്‍ എ പി. എന്നിവരടങ്ങിയ പ്രത്യേകസംഘം നടത്തിയ പരിശോധനയിലാണ്് കഞ്ചാവ് പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *