Kozhikode Vision

ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് 84ാം സ്ഥാപകദിനാചരണം

ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് 84ാം സ്ഥാപകദിനാചരണം

കോഴിക്കോട് : ഫാസിസ്റ്റ് ഭരണത്തേക്കാളും മുതലാളിത്ത ഗവണ്‍മെന്റിനേക്കാളും വെല്ലുന്ന ഭരണവുമായാണ് കമ്മ്യൂണിറ്റ് പ്രസ്ഥാനം മുന്നോട്ട് പോകുന്നതെന്ന് കെ പി സി സി അംഗം കെ വി സുബ്രഹ്‌മണ്യന്‍ ആരോപിച്ചു. ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്കിന്റെ 84ാം സ്ഥാപകദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത് വര്‍ഗ്ഗീയ ഫാസസിവും രാഷ്ട്രീയ ഫാസിസവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങിനോടനുബന്ധിച്ച് ഹര്‍ഘര്‍ നേതാജി ക്യാപെയ്‌നിനും തുടക്കമായി. കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ സെക്രട്ടറി രാമദാസ് വേങ്ങേരി അധ്യക്ഷനായി. ബഷീര്‍ പൂവ്വാട്ടപറമ്പ്, സലീം കോട്ടൂളി, മനോജ് കാരന്തൂര്‍, ശക്തിധര്‍ പനോളി, യാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ത്യയിലെ 24 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇടതുപക്ഷ ദേശീയവാദ രാഷ്ട്രീയ സംഘടനയാണ് ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *