കോഴിക്കോട് : കോഴിക്കോട് ഡയറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ജാഗ്രത സമിതി കണ്‍വീനര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ജില്ലാ കലക്ടര്‍ എ ഗീത ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില ലഹരി വിരുദ്ധ ഇടങ്ങളായി മാറ്റുന്നതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് കലക്ടര്‍ പറഞ്ഞു. അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
ഓരോ വിദ്യാലയത്തിലും കൗമാര ശക്തീകരണ പരിപാടികള്‍, ടീന്‍സ് ക്ലബ്ബുകള്‍ തുടങ്ങിയവ രൂപീകരിക്കണമെന്നും ജൂലൈ 15 നു മുമ്പ് പരമാവധി വിദ്യാലയങ്ങള്‍ ലഹരി, പുകയില വിരുദ്ധ ക്യാമ്പസുകളാക്കി മാറ്റുന്നതിന്റെ പ്രഖ്യാപനം നടത്തണമെന്നും സ്‌കൂള്‍ ജാഗ്രതാ സമിതി കണ്‍വീനര്‍മാരോട് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടം ഇടപെടലുകള്‍ നടത്തും.
അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എ.ഉമേഷ്, സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം അംഗം സുജീറ നബീല്‍, പുറമേരി ജാഗ്രത സമിതി ഉപദേശക സമിതി അംഗം ശശികുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍
ക്ലാസ്സുകള്‍ എടുത്തു. ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തന പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ശാന്ത അവതരിപ്പിച്ചു.
സബ് കലക്ടര്‍ വി.ചെല്‍സാസിനി, കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാര്‍ സി, കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.യു.കെ അബ്ദുനാസര്‍, സമഗ്ര ശിക്ഷ കേരള ഡിസ്ട്രിക്ട് പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.അബ്ദുല്‍ ഹക്കീം, സന്തോഷ് നിസ്വാര്‍ത്ഥ ഡോ. കെ എം സോഫിയ എന്നിവര്‍ സംസാരിച്ചു.



1 Comment