12 ദിവസത്തിനിടെ കുറഞ്ഞത് 1600 രൂപ; സ്വര്‍ണവില 42,500ലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,560 രൂപയായി.ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം 20 മുതല്‍ സ്വര്‍ണവില കുറഞ്ഞ് വരികയാണ്. 20ന് 44,160 രൂപയായിരുന്നു സ്വര്‍ണവില. 12 ദിവസത്തിനിടെ വിലയില്‍ 1600 രൂപയാണ് ഇടിഞ്ഞത്.


