അപകടം പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബസ് ബസ്റ്റാപ്പിന് സമീപം,കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി വിജയിയാണ് മരിച്ചത്
ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കടിയങ്ങാട് മുതുവണ്ണാച്ചകൊടുവള്ളിപറമ്പില്‍ വിജയയാണ് മരിച്ചത്. പേരാമ്പ്രയില്‍ നിന്ന് ഭര്‍ത്താവുമൊപ്പം സ്‌ക്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ലാസ്റ്റ് കല്ലോട് ബസ് ബസ്റ്റാപ്പിന് സമീപം കല്ലൂര്‍ റോഡ് ജംഗ്ഷനില്‍ ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. കോഴിക്കോട് പേരാമ്പ്രയില്‍ റൂട്ടില്‍ ലാസ്റ്റ് കല്ലോട് ബസ് ബസ്റ്റാപ്പിന് സമീപം കല്ലൂര്‍ റോഡ് ജംഗ്ഷനില്‍ ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് അപകടം നടന്നത്. പേരാമ്പ്രയില്‍ നിന്ന് ഭര്‍ത്താവുമൊപ്പം സ്‌ക്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കടിയങ്ങാട് മുതുവണ്ണാച്ച കൊടുവള്ളി പറമ്പില്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയയാണ് തല്‍ഷണം മരിച്ചത്. ബസ് തട്ടി വീണ യുവതിയുടെ ദേഹത്ത്കൂടെ ബസിന്റെ പിന്‍ ചക്രം കയറി ഇറങ്ങി. അപകടം നടന്ന ഉടന്‍ തന്നെ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കുറ്റ്യാടിയില്‍ നിന്ന് കോഴിേക്കാടിന് പോവുകയായിരുന്ന നദാഷ ബസാണ് ഇടിച്ചത്. അപകടത്തിനിടയാക്കിയ ബസ് പേരാമ്പ്ര പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.കോഴിക്കോട്


