തിരുവനന്തപുരം: നാളെ (ഒക്ടോബര്‍ 7) സംസ്ഥാനത്ത് ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നതിനാല്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഒക്ടോബര്‍ 7 ശനിയാഴ്ച കുട്ടികള്‍ക്ക് അധ്യയന ദിവസം ആയിരിക്കുന്നതല്ല എന്ന് ഉത്തരവില്‍ പറയുന്നു. അധ്യാപകര്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ അന്നേ ദിവസം പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണെന്നും പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടെ ഉത്തരവില്‍ നിര്‍ദേശമുണ്ട്.


