Kozhikode Vision

എംബുരാന്‍ ആരംഭിച്ചു

എംബുരാന്‍ ആരംഭിച്ചു

പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫന്‍ നെടുമ്ബള്ളി വീണ്ടും കടന്നുവരുന്നു.മുരളി ഗോപിയുടെ തിരക്കഥയില്‍ പ്രഥി രാജ് സുകുമാരന്‍ സംവിധാനം ചെയ്ത് വന്‍ പ്രദര്‍ശന വിജയം നേടിയ ലൂസിഫര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിറഞ്ഞാടിയ കഥാപാത്രമാണിത്.കഴിഞ്ഞ നാലു വര്‍ഷത്തിലധികമായി സ്റ്റീഫന്‍ നെടുമ്ബുള്ളിയെ പ്രേഷകര്‍ പുതുമയോടെ വീണ്ടും കാണുവാന്‍ കാത്തിരിക്കുകയായിരുന്നു. അതിനു തുടക്കമിട്ടത് ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച്ച ദില്ലി ഹരിയാനാ ബോര്‍ഡറിലുള്ള ഫരീദാബാദിലായിരുന്നു.രണ്ടാം ഭാഗത്തിന് തുടര്‍ച്ച ഇട്ടു കൊണ്ടാണ് ലൂസിഫറിന്റെ പര്യവസാനം.മുരളി ഗോപി തിരക്കഥ രചിക്കുന്ന എംബുരാന്‍ പ്രഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്നു.ബ്രഹ്‌മാണ്ഡ ചിത്രമായ എംബുരാന്‍ ആശിര്‍വാദ് സിനിമാസും ഇന്‍ഡ്യയിലെ വന്‍കിട നിര്‍മ്മാണ സ്ഥാപനമായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ആന്റണി പെരുമ്ബാവൂരും സുഭാഷ്‌കരനുമാണ് നിര്‍മ്മാതാക്കള്‍വ്യത്യസ്ഥ ലൊക്കേഷനുകളില്‍, നിരവധി ഷെഡ്യൂളുകളിലൂടെ യാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്.ഇരുപതോളം വിദേശ രാജ്യങ്ങളില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണമുണ്ട്. യു. എ. ഈ ,അമേരിക്ക, റഷ്യ എന്നിവിടങ്ങള്‍ അതില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിട യില്‍ കാലിനു പരിക്കു പറ്റി വിശ്രമത്തിലായിരുന്ന പ്രഥിരാജ് തന്റെ കര്‍മ്മ രംഗത്ത് വീണ്ടും സജീവമാകുന്നു.ഈ കാലയളവില്‍ ചിത്രത്തിന്റെ പ്രൊഡക്ഷനുകളില്‍ സജീവമായി പങ്കെടുക്കുകയായി രുന്നു പ്രഥ്വിരാജ്.ഫരീദാബാദില്‍ നിന്നും ലഡാക്ക്, കാര്‍ഗില്‍: ഡാര്‍ജിലിങ്ങ് എന്നിവിടങ്ങളിലേക്കാണ് ചിത്രം ഷിഫ്റ്റ് ചെയ്യപ്പെടുന്നത്.വലിയ മുതല്‍ മുടക്കിലാണ് ഈ ചിത്രത്തിന്റെ അവതരണം. മലയാളത്തിനു പുറമേ,.’ഹിന്ദി, തമിഴ് , തെലുങ്ക് ഭാIഷകളിലായിട്ടാണ് ഈ ചിത്രമൊരുങ്ങന്നത്.ലൂസിഫറിലെ അഭിനേതാക്കളായ പ്രഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിദ്ധ്യവുമായിട്ടുണ്ട്.നിരവധി വിദേശ താരങ്ങളും, ഇന്‍ഡ്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.പൂജക്കായി മോഹന്‍ലാല്‍ നാലാം തീയതി തന്നെ ദില്ലിയില്‍ എത്തിച്ചേര്‍ന്നിരുന്നു.
ഈ ഷെഡ്യൂളില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നില്ല.ദില്ലിയില്‍ നിന്നും മടങ്ങി കൊച്ചിയിയിലെത്തുന്ന മോഹന്‍ലാല്‍ബാറോസിന്റെ സബ്ബിംഗ് പൂര്‍ത്തിയാക്കി മൈസൂറില്‍ വൃഷഭ എന്ന തെലുങ്കു ചിത്രത്തില്‍ ജോയിന്റ് ചെയ്യും. ഈ ഷെഡ്യൂളോടെ വൃഷഭപൂര്‍ത്തിയാകും. തുടര്‍ന്ന് എംബുരാനില്‍ അഭിനയിച്ചു തുടങ്ങും.

സംഗീതം – ദീപക് ദേവ്.
സുജിത് വാസുദേവാണ് ഛായാഗ്രാഹകന്‍.
എഡിറ്റിംഗ് – അഖിലേഷ് മോഹന്‍..
കലാസംവിധാനം –
മോഹന്‍ ദാസ്.
മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂര്‍ .
കോസ്റ്റ്യും – ഡിസൈന്‍ -സുജിത് സുധാകരന്‍.
സംഘട്ടനം – സ്റ്റണ്ട് സെല്‍വ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – വാവ
ക്രിയേറ്റീവ് ഡയറക്ടര്‍ – നിര്‍മ്മല്‍ സഹേദവ്.
സൗണ്ട്- ഡിസൈന്‍ -എം.ആര്‍.രാജാകൃഷ്ണന്‍.
. ഫിനാന്‍സ്
കണ്‍ട്രോളര്‍- മനോഹരന്‍ പയ്യന്നൂര്‍.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് -സുരേഷ് ബാലാജി – ജോര്‍ജ് പയസ് .
ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് – .ജി.കെ.എം. തമിള്‍ കുമരന്‍.
പ്രൊജക്റ്റ് -ഡിസൈന്‍ – പ്രഥ്വിരാജ് പ്രൊഡക്ഷന്‍സ് –
ഡിസൈന്‍ – ആനന്ദ് ‘രാജേന്ദ്രന്‍’
.പ്രൊഡക്ഷന്‍ മാനേജര്‍ -ശശിധരന്‍ കണ്ടാണിശ്ശേരി
പ്രൊഡക്ഷന്‍
എക്‌സിക്കുട്ടീവ് – സജി സി.ജോസഫ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ദു പനയ്ക്കല്‍’
വാഴൂര്‍ ജോസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *