കണ്ണൂര്‍: എല്‍.ഡി.എഫ് കുടുംബ സംഗമങ്ങള്‍ക്ക് ഇന്ന് ധര്‍മ്മടത്ത് തുടക്കം. അഞ്ച് ദിവസങ്ങളിലായി 29 കുടുംബ സംഗമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളോട് നേരിട്ട് വിശദീകരിക്കുകയാണ് കുടുംബ സംഗമങ്ങളുടെ ലക്ഷ്യം. എല്‍.ഡി.എഫ് എം.എല്‍.എമാര്‍ അതാത് മണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്തുകളിലും കുടുംബ സംഗമങ്ങളില്‍ പങ്കെടുക്കണമെന്നാണ് തീരുമാനം.രാവിലെ 10 മണിക്ക് വേങ്ങാട് ആണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ കുടുംബ സംഗമം. വരുന്ന അഞ്ച് ദിവസങ്ങളിലായി മണ്ഡലത്തിലെ 29 കുടുംബ യോഗങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും.


