Kozhikode Vision

യുഡിഎഫ് നേതൃത്വത്തില്‍ 140 മണ്ഡലങ്ങളിലും കുറ്റവിചാരണ ജനകീയസദസ്സ് നടത്തും

യുഡിഎഫ് നേതൃത്വത്തില്‍ 140 മണ്ഡലങ്ങളിലും കുറ്റവിചാരണ ജനകീയസദസ്സ് നടത്തും

തിരുവനന്തപുരം : സര്‍ക്കാരിന്റെ നവകേരള സദസ്സിനു മറുപടിയായി 140 നിയമസഭാ മണ്ഡലങ്ങളിലും സര്‍ക്കാരിനെതിരെ കുറ്റവിചാരണ ജനകീയസദസ്സ് സംഘടിപ്പിക്കാന്‍ യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം തീരുമാനിച്ചു.
നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണു പരിപാടി. എല്‍ഡിഎഫ് ഭരണത്തില്‍ തകരുന്ന കേരളത്തിന്റെ യഥാര്‍ഥ ചിത്രം ജനകീയ സദസ്സുകളില്‍ അവതരിപ്പിക്കുമെന്നു യോഗതീരുമാനം വിശദീകരിച്ചുകൊണ്ടു കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു. നവംബര്‍ ആദ്യം യുഡിഎഫ് ഏകോപന സമിതി ചേര്‍ന്ന് പരിപാടിക്ക് അന്തിമരൂപം നല്‍കും.കരുവന്നൂര്‍ ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തില്‍ 16നു തിരുവനന്തപുരത്തു യുഡിഎഫ് സഹകാരികളുടെ സംഗമം സംഘടിപ്പിക്കും. കോണ്‍ഗ്രസിലെ കരകുളം കൃഷ്ണപിള്ള ചെയര്‍മാനും മുസ്‌ലിം ലീഗിലെ പി.അബ്ദുല്‍ ഹമീദ് എംഎല്‍എ, സിഎംപിയിലെ എം.പി.സാജു എന്നിവര്‍ കണ്‍വീനര്‍മാരുമായി യുഡിഎഫ് രൂപം നല്‍കിയ സഹകരണ സംരക്ഷണവേദിയുടെ നേതൃത്വത്തിലാണു സംഗമം. ‘നിക്ഷേപകരെ സംരക്ഷിക്കുക, കൊള്ളക്കാരെ തുറുങ്കിലടയ്ക്കുക’ എന്നതാണു മുദ്രാവാക്യം.സര്‍ക്കാരിനെതിരായ അഴിമതിയാരോപണങ്ങള്‍, ക്രമസമാധാനത്തകര്‍ച്ച, മാസപ്പടി വിവാദം, വിലക്കയറ്റം, കര്‍ഷക പ്രശ്‌നം, വന്യമൃഗശല്യം, കെഎസ്ആര്‍ടിസി പ്രതിസന്ധി, ലഹരി വ്യാപനം തുടങ്ങിയ വിഷയങ്ങളുയര്‍ത്തി 18നു സെക്രട്ടേറിയറ്റ് ഉപരോധിക്കും. ‘റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ’ എന്ന പേരില്‍ യുഡിഎഫ് നടത്തിവരുന്ന സമരപരിപാടിയുടെ ഭാഗമായാണ് ഉപരോധം

Related Articles

Leave a Reply

Your email address will not be published. Required fields are marked *