കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി നിലവിലെ ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തു. 2,21,986 വോട്ടാണ് രാഹുലിന് കിട്ടിയത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി അഡ്വ. അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ട്് ലഭിച്ചു. അരിത ബാബു 31,930 വോട്ടും നേടി.
ഔദ്യോഗിക ഫലപ്രഖ്യാപനം അഖിലേന്ത്യാ നേതൃത്വമാകും നടത്തുക. തെരഞ്ഞെടുപ്പ് നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലം വരുന്നത്. ഇത്തവണ അഞ്ച് ലകഷത്തിലധികം വേട്ടര്‍മാരാണ് ഉണ്ടായിരുന്നത്. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയായിരുന്നു വോട്ടിംങ് നടത്തിയത്.


