Kozhikode Vision

വിപുലമായി ശിശുദിനാഘോഷം; തളി ഗണപത് എല്‍പി സ്‌കൂളില്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ആഘേഷങ്ങള്‍ നടന്നു

വിപുലമായി ശിശുദിനാഘോഷം; തളി ഗണപത് എല്‍പി സ്‌കൂളില്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ആഘേഷങ്ങള്‍ നടന്നു

കോഴിക്കോട്: വിപുലമായ ആഘോഷങ്ങളുമായി ശിശൂദിനാഘോഷങ്ങള്‍ നടന്നു. തളി ഗണപത് എല്‍പി സ്‌കൂളില്‍ വെച്ച് നടന്ന ശിശുദിനാഘോഷം തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യ നുകരുന്ന പൂന്തോട്ടത്തിലെ പൂമ്പാറ്റകളാണ് ഓരോ വിദ്യാര്‍ത്ഥികളാണ് ഓരോ കുഞ്ഞുങ്ങളെന്നും അദ്ദേഹം പറഞ്ഞു.്

കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അത്തോളി ജി.യു.പി എസിലെ വിദ്യാര്‍ത്ഥിനി എസ്.ആര്‍. ജ്യോതിക പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പ്രൊവിഡന്‍സ് എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വേദ തുഷാജ് ശിശുദിന സന്ദേശം നല്‍കി. ചാലപ്പുറം ഗവ.എല്‍.പി. സ്‌കൂള്‍ പ്രധാനധ്യാപകന്‍ മനോജ് കുമാര്‍ ശിശുദിന സ്റ്റാമ്പ് പ്രകാശിപ്പിച്ചു.

ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് വി.സുന്ദരന്‍, ട്രഷറര്‍ കെ. വിജയന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ.ടി. ജിഷ, കെ.എന്‍. ബാബു, സുനില്‍ കാവുങ്ങല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *