Kozhikode Vision

16 വര്‍ഷമായി അറ്റകുറ്റപണികള്‍ നടന്നില്ല, മാവൂര്‍, എന്‍.ഐ.ടി – കൊടുവള്ളി റോഡിന്റെ ശോചനീയാവസ്ഥയില്‍ നിവേദനവുമായി ആക്ഷന്‍ കമ്മിറ്റി

16 വര്‍ഷമായി അറ്റകുറ്റപണികള്‍ നടന്നില്ല, മാവൂര്‍, എന്‍.ഐ.ടി – കൊടുവള്ളി റോഡിന്റെ ശോചനീയാവസ്ഥയില്‍ നിവേദനവുമായി ആക്ഷന്‍ കമ്മിറ്റി

മാവൂര്‍: മാവൂര്‍, എന്‍.ഐ.ടി – കൊടുവള്ളി റോഡിന്റെ ശോചനീയാവസ്ഥയില്‍ നടപടിയാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചു. വര്‍ഷങ്ങളായി കാല്‍ നടയാത്ര പോലും ദുഷ്‌ക്കരമായ നിലയില്‍ തകര്‍ന്നു കിടക്കുകയാണ് മാവൂര്‍, എന്‍.ഐ.ടി – കൊടുവള്ളി റോഡ്.

ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എന്‍. വാസുദേവന്‍ നായര്‍, കണ്‍വീനര്‍ കെ.കെ. മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണാണ് നിവേദനം സമര്‍പ്പിച്ചത്. കഴിഞ്ഞ 16 വര്‍ഷത്തോളമായി അറ്റകുറ്റപ്പണി പോലും നടക്കാത്ത അവസ്ഥയാണ് ഇവിടം. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും യാത്ര ചെയ്യാന്‍ കഴിയാത്ത തരത്തിലാണ് ഇപ്പോഴത്തെ അവസ്ഥ.

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശങ്ങളും കീറിയിട്ട അവസ്ഥയിലാണ്. മാവൂര്‍ – ആര്‍.ഇ.സി റോഡ് വഴി തുടര്‍ച്ചയായി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണി നിരന്തരം വരുന്നതിനാല്‍ ബസ് അടക്കമുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് പല ദിവസങ്ങളിലും മുടങ്ങുന്ന സ്ഥിതിയുമുണ്ട്. എന്‍.ഐ.ടി ചാത്തമംഗലം എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍, വയനാട് തുടങ്ങിയ ഭാഗങ്ങളിലേക്കൊക്കെ എളുപ്പ മാര്‍ഗ്ഗമാണ് മാവൂര്‍ ആര്‍ഇസി റോഡ്. കൂടാതെ കോഴിക്കോട് വയനാട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കും എളുപ്പത്തില്‍ എത്താന്‍ യാത്രക്കാര്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മാവൂര്‍ – എന്‍.ഐ.ടി – കൊടുവള്ളി റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭ സമരംനടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *