Kozhikode Vision

പയ്യോളി ദേശിയ പാതാ വികസനത്തിന്റെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നു

പയ്യോളി ദേശിയ പാതാ വികസനത്തിന്റെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നു

പയ്യോളി: പയ്യോളി ദേശിയ പാതാ വികസനത്തിന്റെ ഭാഗമായി പയ്യോളിയില്‍ നിര്‍മ്മിക്കുന്ന എലിവേറ്റഡ് ഹൈവെ, പയ്യോളി റെയില്‍വെ സ്റ്റേഷന്‍ റോഡു മുതല്‍ ബസ് സ്റ്റാന്റ് വരെയെങ്കിലും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പയ്യോളി സര്‍വ്വകക്ഷികളുടെ ആഭിമുഖ്യത്തില്‍ പയ്യോളി പെരുമ ഓഡിറ്റോറിയത്തില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.കെ. ബ്ദുറഹിമാന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു. ദേശിയ പാത വികസനത്തിന്റെ ഭാഗമായി പയ്യോളി ടൗണിനെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കാതിരിക്കാനായി എലിവേറ്റഡ് ഹൈവെ സ്ഥാപിക്കാനായി നഗരസഭ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണ്‍വെന്‍ഷനില്‍ വടക്കയില്‍ ഷഫീഖ് വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പള്ളി വളപ്പില്‍ സബീഷ് കുന്നങ്ങോത്ത്,പടിക്കല്‍ രാജന്‍, ബഷീര്‍ മേലടി, ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്കു ശേഷം നവംബര്‍ 18 നു ശേഷം പ്രത്യക്ഷ സമരം തുടങ്ങാന്‍ തീരുമാനമായി. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ ദേശിയപാത വികസന സമിതിരൂപീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *