കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം നടന്നു. കൊയിലാണ്ടി ഇഎംഎസ് സമാരക ടൗണ്‍ഹാളില്‍ വച്ച് നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ. ഷിജു ചടങ്ങിന് അധ്യക്ഷനായി.
വൈസ് ചെയര്‍മാന്‍ അഡ്വ. സത്യന്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ഇ.കെ. അജിത്ത് മാസ്റ്റര്‍, സി. പ്രജില, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ വൈശാഖ്. കെ.കെ, റഹ്‌മത്ത്, വി. രമേശന്‍ മാസ്റ്റര്‍, വത്സരാജ്, ദൃശ്യ, ആര്‍.കെ. കുമാരന്‍, ചന്ദ്രിക എന്നിവരും സംസാരിച്ചു. നഗരസഭ പദ്ധതി വിശദീകരണം പട്ടികജാതി വികസന ഓഫീസര്‍ അനിത കുമാരി നടത്തി. കൗണ്‍സിലര്‍ കെ.ടി. സുമേഷ്നന്ദിപറഞ്ഞു.


