കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയും ഹൃദയതാരകം ജയന്‍ സ്നേഹക്കൂട്ടായ്മയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ഇത്തവണത്തെ ജയന്‍ അവാര്‍ഡുകള്‍ വിവിധ മേഖലയില്‍ ഉള്ളവര്‍ക്ക് സമ്മാനിച്ചു. നടി കുട്ട്യേടത്തി വിലാസിനി, ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ സമദ് മങ്കട, തിരക്കഥാകൃത്ത് ശത്രുഘ്നന്‍, നടന്മാരായ ജയരാജ്, വിജയന്‍ വി നായര്‍, നിര്‍മ്മാതാക്കളായ ഷെര്‍ഗ, ഷെഗ്ന, ഷെനുഗ, നാടകകൃത്തുക്കളായ തച്ചിലോട്ട് നാരായണന്‍, ടി.ടി.സരോജിനി, ചലച്ചിത്ര ഗ്രന്ഥകാരന്‍ രമേഷ് പുതിയമഠം, സൗണ്ട് എഞ്ചിനീയര്‍ റഷീദ് നാസ്, സംഗീത സംവിധായകന്‍ പ്രത്യാശ്കുമാര്‍, വീഡിയോ ആല്‍ബം സംവിധായകന്‍ വി. മിത്രന്‍, ഷോര്‍ട്ട് ഫിലിം സംവിധായകന്‍ അനില്‍ കാരക്കുളം, നടന്മാരായ ഹസ്സന്‍കോയ നല്ലളം, ആസാദ് കണ്ണാടിക്കല്‍, നടിമാരായ അജിഷ പ്രഭാകരന്‍, കൃഷ്ണപ്രിയ, പി. അഥീന എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
കോഴിക്കോട് വച്ച് നടന്ന ജയന്‍ സ്മരണാഞ്ജലി ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അഡ്വക്കറ്റ് ഫസലുല്‍ഹഖ് പറമ്പാടന്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ വി.എം. വിനു, റഹിം പൂവാട്ടുപറമ്പ്, എം.വി. കുഞ്ഞാമു, ഗിരീഷ് പെരുവയല്‍, ഷാനവാസ് കണ്ണഞ്ചേരി, ശൈലജ മധുവനത്ത് എന്നിവര്‍ചടങ്ങില്‍ സംസാരിച്ചു


