മുക്കം: കോഴിക്കോട് ഓമശ്ശേരി മാങ്ങാപൊയില്‍ എച്ച്പിസിഎല്‍ പമ്പില്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടുകൂടിയാണ് സംഭവം.മൂന്നഗസംഘമാണ് പമ്പ് ജീവനക്കാരനെ അക്രമിച്ച് പമം കവര്‍ന്നത്. കണ്ണിലേക്ക് മുളക്‌പൊടി വിതറിയ ശേഷം മറ്റൊരാള്‍ തുണികൊണ്ട് മുഖം മൂടി ബലപ്രയോഗത്തിലൂടെയാണ് പണം കവര്‍ന്നത്.
കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയതെന്ന് വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പണം മോഷ്ടിച്ച ശേഷം മൂവരും ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഏതാണ് 10,000 രൂപയോളം നഷ്ടപ്പെട്ടുവെന്നാണ്റിപ്പോര്‍ട്ട്.


