വിലങ്ങാട്: വിലങ്ങാട് മലയങ്ങാട് ക്വാറിയില്‍ ഖനന അനുമതി റദ്ദ് ചെയ്യണമെന്നാവശ്യപെട്ട് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ക്വാറിയുടെ പ്രവര്‍ത്തനം തടഞ്ഞു. ഇന്ന് രാവിലെ 11.30 ഓടെയാണ് പ്രദേശവാസികളടക്കമുള്ള കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ക്വാറിയിലെത്തി പ്രവൃത്തി തടഞ്ഞത്.
കര്‍മ്മ സമിതി പ്രവര്‍ത്തകരെ വളയം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്യാനുളള നീക്കം സംഘര്‍ഷത്തിനിടയാക്കി. ക്വാറിയുടെ പ്രവര്‍ത്തനം മേഖലയില്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിക്കിടയാക്കുമെന്നും തൊട്ടടുത്ത മലയോട് ചേര്‍ന്നാണ് നേരത്തെ ഉരുള്‍ പൊട്ടലില്‍ വന്‍ നാശനഷ്ടവും ആളാപയുവും ഉണ്ടായതെന്ന് കര്‍മ്മ സമിതിയുടെ പരാതി. പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന ക്വാറി പ്രവര്‍ത്തനം നിര്‍ത്തണമെന്നാണ്ആവശ്യം കര്‍മ്മ സമിതിയുടെ ആവശ്യം


