Kozhikode Vision

ജില്ലാ കേരളോത്സവം; പെരുവയല്‍ സെന്റ് സേവിയേഴ്സ് യു.പി സ്‌കൂളില്‍ 19 ടീമുകള്‍ ടൂര്‍ണമെന്റില്‍ മറ്റുരയ്ക്കും

ജില്ലാ കേരളോത്സവം; പെരുവയല്‍ സെന്റ് സേവിയേഴ്സ് യു.പി സ്‌കൂളില്‍ 19 ടീമുകള്‍ ടൂര്‍ണമെന്റില്‍ മറ്റുരയ്ക്കും

കോഴിക്കോട്: ജില്ല കേരളോത്സവത്തിന്റെ ഭാഗമായി ഫുട്ബോള്‍ മത്സരങ്ങള്‍ ആരംഭിച്ചു. പെരുവയല്‍ സെന്റ് സേവിയേഴ്സ് യു.പി സ്‌കൂളില്‍ നടക്കുന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. 19 ടീമുകളാണ് ജില്ല പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.

രണ്ട് ദിവസങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. കോഴിക്കോട് ജില്ലയിലെ ബ്ലോക്ക് തല കേരളോത്സവങ്ങളില്‍ വിജയിച്ച ഫുട്ബോള്‍ ടീമുകളാണ് ജില്ലാതല കേരളോത്സവ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി. ഗവാസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് അംഗങ്ങളായ സുധ കമ്പളത്ത്, രാജീവ് പെരുമണ്‍പുറ, ധനീഷ് ലാല്‍, കോഴിക്കോട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് സെയ്താലി , കുന്ദമംഗലം ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അബൂബക്കര്‍ ,പെരുവയല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് എളവന, ഉനൈസ് അരീക്കല്‍, സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് പി.ജി. അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു. ആദ്യ മത്സരത്തിലെ കളിക്കാരുമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവര്‍പരിചയപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *