Kozhikode Vision

ചേംബര്‍ ഭവന്‍ സംരംഭകരുടെ ഹബ്ബായി കോഴിക്കോടിനെ ഉയര്‍ത്തും, കോഴിക്കോടിന്റെ സമഗ്ര മുന്നേറ്റത്തിന് സംഭാവനയായി പുതിയ ഓഫീസ് സമുച്ചയം

ചേംബര്‍ ഭവന്‍ സംരംഭകരുടെ ഹബ്ബായി കോഴിക്കോടിനെ ഉയര്‍ത്തും, കോഴിക്കോടിന്റെ സമഗ്ര മുന്നേറ്റത്തിന് സംഭാവനയായി പുതിയ ഓഫീസ് സമുച്ചയം

കോഴിക്കോട്: കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പുതിയ ഓഫീസ് സമുച്ചയം കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. അശോകപുരത്ത് സെന്റ് വിന്‍സെന്റ് കോളനി റോഡില്‍ നിര്‍മ്മിച്ച ‘ചേംബര്‍ ഭവന്റെ’ ഉദ്ഘാടനം പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവുമായ എം എ യൂസഫലി നിര്‍വ്വഹിച്ചു. കാലിക്കറ്റ് ചേംബറിന്റെ ആദ്യകാല മെംബറും പ്രമുഖ വ്യവസായിയുമായിരുന്ന പരേതനായ എം.എല്‍.ഗുപ്തയുടെ പേരാണ് ഹാളിന് നല്‍കിയിരിക്കുന്നത്.

ഒരുപാട് വിശിഷ്ട വ്യക്തിത്വങ്ങളെ സംഭവാന ചെയ്ത കോഴിക്കോടിന്റെ സുവര്‍ണ്ണ ചരിത്രത്തിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തുകയാണ് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സെന്ന് പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവുമായ എം.എ. യൂസഫലി പറഞ്ഞു.

സംരംഭകരുടെ ഹബ്ബായി കോഴിക്കോടിനെ ഉയര്‍ത്തുകയെന്ന ലക്ഷ്യവുമായുള്ള ചേംബറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഓഫീസ് സമുച്ചയം ഊര്‍ജ്ജം പകരുമെന്ന് പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ അഭിപ്രായപ്പെട്ടു. ചേംബര്‍ ഓഫീസിനു പുറമെ എം.എല്‍. ഗുപ്ത മെമ്മോറിയല്‍ ഹാളും ഒരുക്കിയിട്ടുണ്ട്. സംരംഭക വികസന പദ്ധതികളും സ്റ്റാര്‍ട്ട് അപ്പ് പദ്ധതികളും രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കും.

പൊതുവെ സംരംഭകര്‍ക്ക് അനുകൂലമായ സമീപനമാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടേത്. ഇത് പരമാവധി പ്രയോജനപ്പെടുത്തി കോഴിക്കോടിനെ വിപുലമായ സംരംഭക വികസന ഹബ്ബാക്കി മാറ്റാനാണ് ചേംബറിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

കഴിഞ്ഞ 22 വര്‍ഷമായി മലബാറിന്റെ, പ്രത്യേകിച്ച് കോഴിക്കോടിന്റെ സമഗ്ര മുന്നേറ്റത്തിന് ഗണ്യമായ സംഭാവനയര്‍പ്പിക്കാന്‍ കാലിക്കറ്റ് ചേംബറിന് കഴിഞ്ഞിട്ടുണ്ട്. കാലിക്കറ്റ് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ടൂറിസം, റെയില്‍വേ, ബേപ്പൂര്‍ പോര്‍ട്ട് വിഷയങ്ങളിലും ചേംബര്‍ എപ്പോഴും മുന്‍നിരയിലുണ്ടെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ബില്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുസ്സമ്മില്‍, പ്രസിഡന്റ് റാഫി പി. ദേവസ്സി, മുന്‍ പ്രസിഡന്റ് ഡോ.കെ. മൊയ്തു, വിനീഷ് വിദ്യാധരന്‍, പി.കെ. അഹമ്മദ്, അബ്ദുള്ള കുട്ടി .എ.പി, അഹമ്മദ്, സിറാജുദ്ദീന്‍ ഇല്ലത്തൊടി, പി.കെ. അഹമ്മദ് എന്നിവര്‍സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *