Kozhikode Vision

ഓട്ടോ ടാക്സി സ്റ്റാന്റുകള്‍ അടിയന്തര പ്രാധാന്യത്തോടെ പുനസ്ഥാപിക്കണം; ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഏരിയ സമ്മേളനം കൊയിലാണ്ടിയില്‍

ഓട്ടോ ടാക്സി സ്റ്റാന്റുകള്‍ അടിയന്തര പ്രാധാന്യത്തോടെ പുനസ്ഥാപിക്കണം; ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഏരിയ സമ്മേളനം കൊയിലാണ്ടിയില്‍

പൂക്കാട്: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ സിഐടിയു ഏരിയ സമ്മേളനം പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളില്‍ വെച്ച് നടന്നു. സമ്മേളനം ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡണ്ട് ഗോപി അധ്യക്ഷത വഹിച്ചു.

സമ്മേളനത്തില്‍ ദേശീയപാത വികസനത്തിന്റെ പേരില്‍ എടുത്ത് മാറ്റപ്പെട്ട ഓട്ടോ ടാക്സി സ്റ്റാന്റുകള്‍ അടിയന്തര പ്രാധാന്യത്തോടെ പുനസ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് സമ്മേളനം പ്രമേയ ത്തോടെ ആവശ്യപ്പെട്ടു. സെക്രട്ടറി എ. സോമശേഖരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൂടാതെ പഴയ കാല ഓട്ടോ ടാക്സി ഡ്രൈവര്‍മാരെയും സിഐടിയു മുന്‍ ജില്ലാ കമ്മറ്റി അംഗം എ.എം. മൂത്തോറനേയും വേദിയില്‍ ആദരിച്ചു. സമ്മേളനത്തില്‍ നൂറിലധികം പ്രവര്‍ത്തകര്‍ പങ്കാളികളായി. ജില്ലാ സെക്രട്ടറി കെ.കെ. മമ്മു, സി. അശ്വിനിദേവ്, പ്രവീണ്‍ കുമാര്‍.എന്‍ എന്നിവര്‍ സംസാരിച്ചു. കൂടാതെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *