പേരാമ്പ്ര: എഫ്4 കാര്‍ റേസിങ്ങില്‍ ഇന്ത്യയെ പ്രതിനിധാനം ചെയുന്ന ആദ്യ ഇന്ത്യന്‍ വംശജയായി പേരാമ്പ്ര സ്വദേശി പേരാമ്പ്ര സ്വദേശി സല്‍വ മര്‍ജാന്‍. അത്യാധുനിക ഹാലോ സുരക്ഷ സംവിധാനങ്ങളോടെ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഈ ഇരുപത്തിമൂന്നുകാരി.
പേരാമ്പ്ര-ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പ്ര സ്വദേശികളായ പനിച്ചിങ്ങല്‍ കുഞ്ഞാമു, സുബൈദ ദാമ്പതികളുടെ മകളാണ് സല്‍വ മര്‍ജാന്‍. എഫ്‌ഐഎയുടെ ഫോര്‍മുല 4 നിയന്ത്രണങ്ങള്‍ക്കനുസൃതമായി ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള സിംഗിള്‍-സീറ്റര്‍ മോട്ടോര്‍സ്പോര്‍ട്ട് സീരീസാണ് എ4 ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പ്. ഈ സീരീസിലെ പങ്കാളിയായ, ഏക വനിതാ റേസര്‍ കൂടിയാണ് സല്‍വ മര്‍ജാന്‍. 2023 നവംബര്‍ 4 ന് ആരംഭിച്ച എഫ്4 സീസണ്‍ റേസ് ഡിസംബര്‍ 10 ന് ചെന്നൈയില്‍ നടക്കുന്ന ഫോര്‍മുല റേസിംഗ് സര്‍ക്യൂട്ടില്‍ അവസാനിക്കും.
എഫ്‌ഫോര്‍ യുഎഇ, എഫ് ഫോര്‍ ഇന്ത്യ എന്നീ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ദുബായ് കേന്ദ്രീകരിച്ചുള്ള, ഇന്റര്‍നാഷണല്‍ ടീമിനോടൊപ്പം പരിശീലനത്തിലാണ് ഇപ്പോള്‍ സല്‍വ. ചെറുപ്രായത്തില്‍ തന്നെ ഡ്രൈവിങ്ങിനോട് താല്പര്യം പ്രേകടിപ്പിച്ചതായി സല്‍വ പറഞ്ഞു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ റേസിങ് രംഗത്തേക്കുള്ള കടന്നു വരവിനു മുതല്‍ക്കൂട്ടായി.
നീണ്ട എട്ട് വര്‍ഷത്തെ സ്വപ്നവും കഠിന പ്രയത്‌നവും സാല്‍വയെ ഇന്ന് റേസിംഗ് രംഗത്തെ താരമാക്കിയിരിക്കുന്നു. കേരളത്തില്‍ ഫോര്‍ വീലര്‍ സിങ്കിള്‍ സീറ്റര്‍ മോട്ടോര്‍സ്പോര്‍ട്ട്ന് പരിശീലനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്ല. അതിനാല്‍ ഡി.ടി.എസ് റേസിംഗ് ടീംമുമായി ചേര്‍ന്ന് പരിശീലനം ആരംഭിച്ചു. ശേഷം ദുബായിലേക്ക് താമസം മാറ്റിക്കൊണ്ട് പരിശീലനവും പ്രസ്തുത മേഖലയില്‍ പുരോഗതിയും കൈവരിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും സാഹസികവുമായ നേട്ടം സ്വന്തമാക്കികൊണ്ട് സല്‍വ മര്‍ജാന്‍ അഭിമാനമാവുകയാണ്.


