തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടികളിലെ കുട്ടിനേതാക്കള്‍ സമിതിയുടെ പ്രസ്ഡന്റായ മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടറിയറ്റിലെത്തി നേരില്‍ സന്ദര്‍ശിച്ചു. ശിശുദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് കുട്ടിനേതാക്കള്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയത്.
കുട്ടികളുടെ പ്രധാനമന്ത്രിയായ കോഴിക്കോട് പ്രൊവിഡന്‍സ് എല്‍.പി സ്‌ക്കൂളിലെ ആന്മിക വി.എസ്., പ്രസിഡന്റ് കോഴിക്കോട് ഉള്ളിയേരി എ.യു.പി.സ്‌ക്കൂളിലെ മിത്ര കിനാത്തില്‍, സ്പീക്കര്‍ തിരുവനന്തപുരം വഞ്ചിയ്യൂര്‍ ഹോളി എഞ്ചല്‍സ് സ്‌ക്കൂളിലെ നന്മ. എസ്., സ്വാഗത പ്രസംഗക തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ റബേക്ക മറിയം ചാക്കോ എന്നിവരാണ് ജനറല്‍ സെകട്ടറി അരുണ്‍ ഗോപിയോടൊപ്പം മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപ്രകാരം സെക്രട്ടേറിയേറ്റിലെ ചേമ്പറിലെത്തിയ കുട്ടിനേതാക്കളോട് മുഖ്യമന്ത്രി ശശുദിന പരിപാടികളെ സംബന്ധിച്ച് ചോദിച്ചറിഞ്ഞു. കൂടാതെ മറ്റ് കുശലന്വേക്ഷണങ്ങളും നടത്തി. ഔദ്യോഗീക പരിപാടികളാല്‍ കണ്ണൂരിലായതിനാല്‍ ശിശുദിന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിരുന്നില്ല. ആയതിനാലാണ് കുട്ടിനേതാക്കള്‍ ചേംബറിലെത്തിയത്. അതെ സമയം ഇത്തവണത്തെ ശിശുദിന സ്റ്റാമ്പ് വരച്ച എറണാകുളം അയിരൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ റിജു.എസ്. രാജേഷ് വരച്ച മുഖ്യമന്ത്രിയുടെ ചിത്രം കുട്ടിനേതാക്കളുടെ സാന്നിധ്യത്തില്‍ സംസ്ഥാന ശിശുഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി മുഖ്യമന്ത്രിക്ക്കൈമാറി


