Kozhikode Vision

മുക്കം മാങ്ങാപ്പൊയില്‍ പട്രോള്‍ പമ്പിലെ കവര്‍ച്ച; അന്തര്‍ സംസ്ഥാന സംഘമെന്ന് സംശയം, തമിഴ്നാട്ടിലെ മേട്ടുപാളയത്തെ പെട്രോള്‍ പമ്പിലും സമാന രീതിയില്‍ കവര്‍ച്ച ശ്രമം

മുക്കം മാങ്ങാപ്പൊയില്‍ പട്രോള്‍ പമ്പിലെ കവര്‍ച്ച; അന്തര്‍ സംസ്ഥാന സംഘമെന്ന് സംശയം, തമിഴ്നാട്ടിലെ മേട്ടുപാളയത്തെ പെട്രോള്‍ പമ്പിലും സമാന രീതിയില്‍ കവര്‍ച്ച ശ്രമം

മുക്കം: കഴിഞ്ഞ ദിവസം മുക്കം പെട്രോപ്പോള്‍ പമ്പില്‍ മോഷണം നടത്തിയത് അന്തര്‍ സംസ്ഥാന സംഗമാണെന്നാണ് പോലീസിന്റെ സംശയം. പ്രതികള്‍ വന്ന കാറിന്റെ നമ്പര്‍ തമിഴനാട് രജിസ്‌ട്രേഷന്‍ ആയതും തമിഴ്നാട്ട്ടിലെ മെട്ടുപാളയത് പെട്രോള്‍ പമ്പില്‍ ഇതേ രീതിയില്‍ കാറിലെത്തിയ സംഘം മോഷണം നടത്തിയിട്ടുണ്ട്. അവിടുന്ന് ലഭിച്ച സിസിടിവി ദൃശ്യത്തില്‍ ഉള്ളവരും മുക്കത്തെ പമ്പിലെ സിസിടിവിയിലെ ദൃശ്യത്തില്‍ ലഭിച്ച ആളുകളുമായി സാമ്യം ഉള്ളതാണ് പോലീസ് ഇത്തരത്തില്‍ സംശയിക്കാന്‍ കാരണം.

അതിനിടെ പെട്രോള്‍ പമ്പുകളില്‍ തുടര്‍ച്ചയായി അക്രമങ്ങളും മോഷണങ്ങളും നടക്കുന്നതിന് എതിരെ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പട്രോളിയം ട്രേഡേഴ്സ് പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പെട്രോളിയം കമ്പനികള്‍ വില്‍പ്പന കൂട്ടാനായ് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കണം എന്ന് പറഞ്ഞ് ഡീലര്‍മാരെ ഉപദ്രവിക്കുകയാണ് എന്നും അക്രമവും മോഷണവും വര്‍ധിച്ചതോടെ പെട്രോള്‍ പമ്പുകളില്‍ ജീവനക്കാരെ കിട്ടുന്നില്ല എന്നും അക്രമം വര്‍ധിച്ച സാഹചര്യത്തില്‍ പെട്രോള്‍ പാമ്പുകള്‍ക്ക് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്കും കോഴിക്കോട് കമീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ആശുപത്രികളിലെ അക്രമം തടയാന്‍ പ്രേത്യക നിയമം കൊണ്ടുവന്ന പോലെ പെട്രോള്‍ പമ്പുകള്‍ക്കും പ്രേത്യക നിയമം കൊണ്ട് വരണമെന്നും പമ്പ് ഉടമകള്‍ പറഞ്ഞു. പ്രതികളെ പിടികൂടാനായ് ഊര്‍ജിത അന്വേഷണം നടക്കുന്നുണ്ടെന്ന് എന്ന് മുക്കം പോലീസ്അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *