വടകര: വടകര റെയില്‍വെ സ്റ്റേഷനിലെ പ്ളാറ്റ് ഫോമില്‍ ഇരിപ്പിടങ്ങള്‍ക്കടിയില്‍ നിന്നാണ് 8.250 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ആര്‍.പി.എഫും എക്സൈസും സ്റ്റേഷനില്‍ പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടമസ്ഥര്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്നാണ് നിഗമനം. ചെന്നൈ മംഗളൂരു സുപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് ബാഗ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.
പ്രതിക്കായ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേ സമയം ട്രെയിനുകളില്‍ കഞ്ചാവ് കടത്തുന്നത് വ്യാപകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. റെയില്‍വേസ്റ്റഷനില്‍ നടന്ന റെയിഡില്‍ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് എസ്.ഐ. എ.പി. ദീപക്ക്, എ.എസ്.ഐ കെ.എം. ഷിജു, വടകര ആര്‍പി എഫ് എ എസ് ഐ ബിനീഷ്,എച്ച് സി അജീഷ്, കോണ്‍സ്റ്റബിള്‍ അബ്ദുള്‍ സത്താര്‍, കോണ്‍സ്റ്റബ് ള്‍ ഷാജി എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.കെ. വിനോദന്‍ സിവില്‍ എക്സൈസ് ഓഫീസര്‍ വിനീത്. എം.പി. രാഹുല്‍ ആക്കിലേരി ഡ്രൈവര്‍ രാജന്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി


