Kozhikode Vision

ഉത്സവം നവംമ്പര്‍ 25 ന് പ്രബോധിനി അയ്യപ്പന്‍ വിളക്ക് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യപ്പന്‍ വിളക്ക് ഉത്സവം നടത്തും

ഉത്സവം നവംമ്പര്‍ 25 ന് പ്രബോധിനി അയ്യപ്പന്‍ വിളക്ക് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യപ്പന്‍ വിളക്ക് ഉത്സവം നടത്തും

കടലുണ്ടി: പ്രബോധിനി അയ്യപ്പന്‍ വിളക്ക് ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംമ്പര്‍ 25ന് കടലുണ്ടി കമ്മ്യൂണിറ്റി ഹാള്‍ പരിസരത്തുള്ള സീക്കോ ടൈല്‍ ഫാക്ടറിയുടെ സ്ഥലത്ത് നാലാമത് അയ്യപ്പന്‍ വിളക്ക് ഉത്സവം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഗുരുസ്വാമി ദാസന്‍ ആലമ്പറ്റിന്റെ നേതൃത്വത്തില്‍ പ്രസിഡന്റായി പുളിക്കല്‍ ശിവാനന്ദനും, ജനറല്‍ സെക്രട്ടറിയായി പ്രവിജ് പ്രഭാകറും, ട്രഷററായി പ്രമോദ് .കെ.എം എന്നിവരും, അനൂപ്. കെ.എം, വിനോദ് കുമാര്‍ കെ.എന്‍, എ.പി. രാജന്‍, അരവിന്ദകുമാര്‍ കോഴിശ്ശേരി തുടങ്ങി 108 അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്.

മണ്ണൂര്‍ വളവില്‍ നിന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന പാലക്കൊമ്പ് എഴുന്നള്ളത്തില്‍ ഭഗവാന്റെ തിടമ്പ് ഏറ്റുന്നത് സൂര്യതേജസ് മാതംഗ രാജന്‍ പാറന്നൂര്‍ നന്ദനാണ്. നിരവധി മാളികപ്പുറങ്ങളുടെ താലപ്പൊലിയും സ്വാമിമാരുടെ കര്‍പ്പൂരാഴിയും പാലക്കൊമ്പ് എഴുന്നള്ളിപ്പിന് മാറ്റ് കൂട്ടുന്നു. ഉച്ചക്ക് 12 മണിമുതല്‍ ഭഗവത് പ്രസാദമായ സമൂഹ അന്നദാനവും വിളക്ക് സ്ഥലത്ത് ഉണ്ടായിരിക്കുന്നതാണ്.

വൈകുന്നേരം 5 മണി മുതല്‍ വിളക്ക് പന്തലില്‍ ഭജന്‍സും തുടര്‍ന്ന് സുധീര്‍ കടലുണ്ടിയുടെ നേതൃത്വത്തില്‍ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമൃതവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ പുളിക്കല്‍ ശിവാനന്ദന്‍, വൈ.പ്രസിഡന്റ് അരവിന്ദകുമാര്‍ കോഴിശ്ശേരി, ട്രഷറര്‍ പ്രമോദ് .കെ.എം, ജോ: സെക്രട്ടറി വിനോദ് കുമാര്‍ .കെ.എന്‍., മീഡിയ ചെയര്‍മാന്‍ പ്രജീഷ് .കെ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *