Kozhikode Vision

ചേളന്നൂര്‍ എട്ടേ നാലിലെ കാളപൂട്ട് കണ്ടത്തില്‍ ആവേശമുയര്‍ന്നു മത്സരിക്കാനെത്തിയത് 20 ജോഡി കാളകള്‍

ചേളന്നൂര്‍ എട്ടേ നാലിലെ കാളപൂട്ട് കണ്ടത്തില്‍ ആവേശമുയര്‍ന്നു മത്സരിക്കാനെത്തിയത് 20 ജോഡി കാളകള്‍

ചേളന്നൂര്‍: മണ്ണും മനവുമൊന്നായി പൂട്ടുകണ്ടത്തില്‍ ആവേശത്തിന്റെ പുതിയ വേഗമാനങ്ങള്‍ തീര്‍ത്ത് ചേളന്നൂര്‍ 8/4ലെ കാളപൂട്ട് മത്സരം. കാളപൂട്ട് കണ്ടത്തില്‍ ഉയര്‍ന്ന ആരവങ്ങള്‍ക്ക് സാക്ഷിയാകാന്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പേരാണ് എത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 20 ജോഡി കാളകളാണ് ചേളന്നൂര്‍ 8/4ലെ താമരമംഗലത്ത് താഴം കാളപൂട്ട് കണ്ടത്തില്‍ മല്‍സരിക്കാനെത്തിയത്. ഓരോ ജോഡി കാളകള്‍ക്കും മൂന്ന് അവസരങ്ങളാണ് മത്സരത്തിലുള്ളത്. മരകോലു വെച്ച് കാളകളുടെ കഴുത്തില്‍ നഖം കെട്ടുന്നതോടെ പൂട്ടിക്കാരന്‍ കാളകളെ തെളിക്കും. പിന്നെ പാടത്തെ ചേറിനെ ചീറ്റി തെറിപ്പിച്ച്.

കാളകള്‍ കുതിച്ചു പായും. വഴിതെറ്റാതെ ഏറ്റവും വേഗത്തില്‍ എത്തുന്ന കാള ജോഡികള്‍ക്കാണ് കാളപൂട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുക. നിരവധി ജോഡികള്‍ മത്സരത്തിനുണ്ടെങ്കിലും ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്ക് മാത്രമാണ് കാളപൂട്ട് മത്സരത്തില്‍ സമ്മാനം ലഭിക്കുക. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് താമരമംഗലത്ത് താഴം ഊര്‍ച്ച തെളി കണ്ടത്തിലെ കാളപൂട്ട് മത്സരം കാണാനെത്തിയത്.

പോയി മറഞ്ഞ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രതീകമായ കാളപൂട്ട് മത്സരത്തെ ഏറെ ആവേശത്തോടെയാണ് കാഴ്ചക്കാരായെത്തിയവര്‍ സ്വീകരിച്ചത്. രാവിലെ 9 മണിക്ക് ആരംഭിച്ച കാളപൂട്ട് മത്സരം വൈകുന്നേരം നാലുമണിവരെ നീണ്ടുനിന്നു. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ളസമ്മാനങ്ങളും മത്സരശേഷംവിതരണംചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *