കുന്നമംഗലം: കുന്നമംഗലത്ത് നടക്കുന്ന നവ കേരള സദസ്സിന്റെ നടത്തിപ്പിനായി കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപ ഭരണസമിതിയുടെ അംഗീകാരത്തോടെ അനുവദിച്ചു വെന്ന എല്‍ഡിഎഫ് പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി. കുന്നമംഗലത്ത് വിളിച്ച് ചേര്‍ത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുക അനുവദിക്കുവാന്‍ ഭരണസമിതിക്കും,ബ്ലോക്ക് സെക്രട്ടറിക്കും അധികാരം നല്‍കുന്ന ഉത്തരവാണ് ഗവണ്‍മെന്റ് പുറത്തിറക്കിയിരിക്കുന്നത്. ഭരണസമിതി വിഷയം ചര്‍ച്ച ചെയ്യുകയും തനത് ഫണ്ട് നല്‍കേണ്ടതില്ലെന്ന തീരുമാനമെടുക്കുകയും ആണ് ചെയ്തത്. അതേസമയം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബ്ലോക്ക് സെക്രട്ടറി ഡോക്ടര്‍ പ്രിയയെ തടഞ്ഞുവെച്ച്, സമ്മര്‍ദ്ദത്തിലാക്കി, പണം അനുവദിപ്പിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ബ്ലോക്ക് സെക്രട്ടറി അധാര്‍മികമായ തീരുമാനമെടുത്തുവെന്നും, ബ്ലോക്ക് ഭരണകക്ഷികള്‍ക്ക് ഒപ്പം നിന്ന് രേഖകള്‍ തിരുത്തുന്ന അടക്കമുള്ള നടപടികള്‍ എടുത്തുവെന്നും എല്‍ഡിഎഫ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ ബ്ലോക്ക് പ്രസിഡണ്ട് ബാബു നെല്ലുളി ,നിലവിലുള്ള പ്രസിഡണ്ട് അരിയില്‍ അലവി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എന്‍. അബൂബക്കര്‍, എം.കെ. നദീറ തുടങ്ങിയവര്‍ പങ്കെടുത്തു.


