Kozhikode Vision

നവകേരള സദസ്സ് നാദാപുരത്ത്

നവകേരള സദസ്സ് നാദാപുരത്ത്

നാദാപുരം: നാദാപുരം മണ്ഡലം നവകേരള സദസ്സ് കല്ലാച്ചി മാരാംവീട്ടില്‍ ഗ്രൗണ്ടില്‍ തുടക്കമായി. രാവിലെ എട്ട് മണിയോടെ പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ സ്വീകരിച്ചു. 15 കൗണ്ടറുകളാണ് ഇതിനായി ഒരുക്കിയത്. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക കൗണ്ടറുകളും ഒരുക്കിയിരുന്നു. 11 മണിയോടെ മുഖ്യമന്ത്രിയും മന്ത്രിമ്മാരുമടങ്ങുന്ന സംഘം വേദിയിലെത്തി നവകേരള സദസ്സിനോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

നവകേരളത്തെ സൃഷ്ടിക്കാനുള്ള യാത്രയെ ജനങ്ങള്‍ നെഞ്ചേറ്റിയതിന്റെ തെളിവാണ് ഓരോ വേദികളിലെയും തിങ്ങിനിറയുന്ന ജനസാഗരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. എല്ലാമേഖലകളിലും മാറ്റം അതാണ് സര്‍്ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

നവ കേരള നിര്‍മിതിയുടെ ഭാഗമായി കേരളം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കാനും നവകേരള സദസ്സുമായി എത്തി. 24 മുതല്‍ 26 വരെയാണ് ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ നവകേരള സദസ്സ് നടക്കുന്നത്. രാവിലെ വടകര നാരായണ നഗര്‍ ഗ്രൗണ്ടില്‍ നടക്കുന്ന പ്രഭാത യോഗത്തോടെയാണ് ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമായത്. 9 മണിക്ക് നടക്കുന്ന പ്രഭാതയോഗത്തില്‍ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിച്ചു.

രാവിലെ 11ന് നാദാപുരം മണ്ഡലത്തില്‍ ആരംഭിച്ച നവകേരള സദസ്സ് വൈകിട്ട് 3ന് പേരാമ്പ്ര മണ്ഡല സദസ്സ് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. കുറ്റ്യാടി മണ്ഡലംതല നവകേരള സദസ്സ് വൈകിട്ട് 4.30ന് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലേത് വൈകിട്ട് 6ന് വടകര നാരായണ നഗര്‍ ഗ്രൗണ്ടിലുമാണ് നടക്കുക. നാളെ രാവിലെ 9ന് എരഞ്ഞിപ്പാലം ട്രിപ്പന്റ ഹോട്ടലില്‍ നടക്കുന്ന പ്രഭാതയോഗത്തില്‍ കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, എലത്തൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ പങ്കെടുക്കും.

തുടര്‍ന്ന് കൊയിലാണ്ടി മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലും ബാലുശ്ശേരിയിലേത് വൈകിട്ട് 3ന് ബാലുശ്ശേരി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും എലത്തൂര്‍ മണ്ഡലത്തിലേത് വൈകിട്ട് 4.30ന് നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സ് വൈകിട്ട് 6ന് കോഴിക്കോട് ഫ്രീഡം സ്‌ക്വയറില്‍ ഒരുമിച്ചാണ്നടക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *