കല്ലായി: അനുദിനം വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ലഹരി മാഫിയകളുടെ കടന്നു കയറ്റത്തിനുമെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കല്ലായി എ ഡബ്ല്യൂ എച്ച് കോളേജിലെ ക്യാമ്പസ് ഓഫ് കോഴിക്കോടാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച സെമിനാറില്‍ സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ഓഫീസര്‍ കെ. ശ്രീവല്ലഭസേനന്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസ് എടുത്ത് സംസാരിച്ചു.
വിദ്യാര്‍ത്ഥികളായ ഹദിയ, ഹൈറാ മറിയം തുടങ്ങിയവര്‍ സ്വാഗതം പറഞ്ഞു. ടീച്ചര്‍ കോഡിനേറ്റര്‍ സഫിയ .വി.എം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബീന.എ.പി , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രമേശ്, ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റ് പ്രഭാകരന്‍ നമ്പ്യാര്‍, വിജയ ലക്ഷ്മി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പസ് ഓഫ് കോഴിക്കോടിന്റെ വളണ്ടിയര്‍ നസ്‌നീം നന്ദിയും പറഞ്ഞു.


