Kozhikode Vision

ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് സമ്മേളനം സംഘടിപ്പിച്ചു

ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് സമ്മേളനം സംഘടിപ്പിച്ചു

കോഴിക്കോട്: ലോട്ടറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ക്കും അവകാശങ്ങള്‍ക്കും ശബ്ദം ഉയര്‍ത്തുകയും, അവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കയും ചെയ്യുന്ന സംഘടനയുടെ ജില്ലാ സമ്മേളനത്തിന് കോഴിക്കോട് വേദിയായി. ആഴ്ചയില്‍ ഒരു ദിവസം ലീവ് അനുവദിക്കുക, സമ്മാന ഘടനയില്‍ മാറ്റം വരുത്തുക, അന്യസംസ്ഥാനങ്ങളില്‍ സംസ്ഥാന ഭാഗ്യക്കുറി വില്പന തടയുക, ആവശ്യമായ ടിക്കറ്റുകള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുക, കാരുണ്യ ബനവാലന്റ് ഫണ്ട് പുനസ്ഥാപിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ടിക്കറ്റിന്റെ മുഖവില കുറയ്ക്കുക വെട്ടികുറച്ച കമ്മീഷന്‍ പുന:സ്ഥാപിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് സംഘടന സമ്മേളനത്തില്‍ മുന്നോട്ട് വച്ചത്. ചിന്താവളപ്പ് ശിക്ഷക്സദനില്‍ നടന്ന സമ്മേളനം യൂണിയന്‍ സംസ്ഥാന പ്രസിഡന്റും കെപിസിസി സെക്രട്ടറിയുമായ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ഭാഗ്യക്കുറിമേഖലയെ പാടെ തകര്‍ക്കുന്ന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥ മേധാവികളുടെയും നടപടികള്‍ സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമായി. സമ്മേളനത്തില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം.സി. തോമസ് അധ്യക്ഷനായി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ. രാജീവ് മുഖ്യപ്രഭാഷണം നടത്തി. ദേവദാസ്, ബഷീര്‍, യൂസഫ്, ജോര്‍ജ്ജ്, പി.വി. പ്രസാദ്, ഉണ്ണികൃഷ്ണന്‍ കൊയിലാണ്ടി തുടങ്ങിയവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *