ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറത്ത് കുഞ്ഞോത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4:30 യോടെയാണ് മോഷണ വിവരം അറിയുന്നത്. പുലര്‍ച്ചെ ദീപം തെളിയിക്കാന്‍ എത്തിയ ക്ഷേത്ര കമ്മിറ്റി ദേവസ്വം സെക്രട്ടറിയാണ് ക്ഷേത്രത്തിന്റെ പൂട്ടുപൊളിച്ച അവസ്ഥയില്‍ കണ്ടത്.
ക്ഷേത്രത്തിനകത്തുണ്ടായിരുന്ന വിലപിടിപ്പുള്ള വിളക്കുകളും മറ്റു വസ്തുക്കളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഭഗവതി ക്ഷേത്രം പരദേവത ക്ഷേത്രം കരുമകന് ക്ഷേത്രം എന്നിവിടങ്ങളിലുള്ള വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ക്ഷേത്രങ്ങളില്‍ പലയിടങ്ങളിലായി മോഷണം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പലപ്പോഴും പോലീസ് തയ്യാറാകാത്തതാണ് മോഷണം പെരുകാന്‍ കാരണമെന്നും ക്ഷേത്ര സംരക്ഷണം സമിതി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ശശിധരന് തിരുവോത്ത് പറഞ്ഞു.
ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്ര കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്ന് ബാലുശ്ശേരി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണംആരംഭിച്ചു.


