കുന്ദമംഗലം: കുന്ദമംഗലത്ത് ഗുണ്ടാ വീണ്ടും ആക്രമണം. താഴെപടനിലത്ത് റിയാസിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ആണ് കഴിഞ്ഞ ദിവസം അടിച്ചു തകര്‍ക്കുകയും ജീവനകാരനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. അതേ സമയം സാമുഹ്യ വിരുദ്ധരുടെ അക്രമത്തില്‍ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പടനിലം യുനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
രാത്രിയില്‍ കുബ്ബൂസ് ചോതിച്ചെത്തിയ അക്രമി, സാധനം ഇല്ലെന്ന് പറഞ്ഞപ്പോള്‍ കുപിതനാവുകയും, കട ഉടമ റിയാസിന്റെ അനുജന്‍ ഭിന്നശേഷിക്കാരനായ നിസാറിനെ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ ഉടമ പോലീസില്‍ പരാതി നല്‍കിയിരുന്നു എന്നാല്‍ അക്രമത്തിനിരമായ ജീവനക്കാരന്‍ അംഗപരിമിധി ഉള്ള ആളായിരുന്നിട്ടു കൂടി പോലിസ് ഇത് വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രദേശത്ത് ലഹരി മാഫിയ സംഘം പിടിമുറിക്കിയിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
അതേ സമയം സാമുഹ്യ വിരുദ്ധരുടെ അക്രമത്തിലും, പോലീസ് നടപടികള്‍ സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് പടനിലം യുനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി തിങ്കളാഴ്ച വൈകുന്നേരം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. യോഗം ജില്ല സെക്രട്ടറി ബാബുമോന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. യൂനിറ്റ് പ്രസിഡണ്ട് എം. സുബൈര്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മറ്റി അംഗം വിനോദ് സംസാരിച്ചു. സെക്രട്ടറി സുനീര്‍.ടി. സ്വാഗതവും, ട്രഷറര്‍ അബ്ദുല്‍ സത്താര്‍ .കെ.ടി നന്ദിയും പറഞ്ഞു.


