ചേളന്നൂര്‍: ചേളന്നൂര്‍ 8/2 ല്‍ നിന്നും ചെറുകിട വില്‍പ്പനക്കാര്‍ക്കായി എത്തിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഹാന്‍സ്, കൂള്‍ ലിപ് എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ചെട്ടിത്തോപ്പ് പറമ്പ് സര്‍ജാസ് ബാബുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ചെറുകിട വില്‍പ്പനക്കാര്‍ക്ക് നല്‍കുന്നതിനായി സ്‌കൂട്ടറില്‍ കൊണ്ട് വന്ന ഹാന്‍സിന്റെ 15 പേക്കറ്റുകള്‍ അടങ്ങിയ 74 ബണ്ടിലുകളും, കൂല്‍ ലിപ്പിന്റെ 9 പേക്കറ്റുകള്‍ അടങ്ങിയ 5 ബണ്ടിലുകളും അടക്കം 1155 പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് കാക്കൂര്‍ പോലീസ് പിടിച്ചെടുത്തത്. കാക്കൂര്‍ സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ സലാം.എം, എസ്‌സിപിഒ മാരായ വിജു പുതുപ്പണം, അനൂപ്, ദിലീപ് എന്നിവരാണ് പുകയില്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത സംഘത്തില്‍ ഉണ്ടായിരുന്നത്.


