Kozhikode Vision

ചാലിയാറില്‍ പൊന്നേം പാടത്ത് ഒഴുക്കില്‍പെട്ട് രണ്ട് പേര്‍ മരിച്ചു

ചാലിയാറില്‍ പൊന്നേം പാടത്ത് ഒഴുക്കില്‍പെട്ട് രണ്ട് പേര്‍ മരിച്ചു

ചാലിയാര്‍: ചാലിയാറില്‍ പൊന്നേം പാടത്ത് ഒഴുക്കില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. പൊന്നേംപാടം കണ്ണാഞ്ചേരി ജൗഹര്‍ സഹോദര പുത്രന്‍ മുഹമ്മദ് നബ്ഹാന്‍ എന്നിവരാണ് ചാലിയാറില്‍ പൊന്നേം പാടത്ത് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് നാടിനെ നടക്കിയ അപകടം നടന്നത്. വേലിയിറക്കസമയത്ത് ബന്ധുക്കളോടൊപ്പം പുഴയില്‍ ഇറങ്ങിയതായിരുന്നു ഇവര്‍. ഒഴുക്കിപ്പെട്ട ആറുപെരെ ഉടന്‍ തന്നെ സമീപത്തുള്ള തോണിക്കാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ ജൗഹറും മുഹമ്മദ് നബ്ഹാനും അപകടത്തില്‍ പെടുകയായിരുന്നു.

ചാലിയാര്‍: പൊന്നേംപാടം കണ്ണാഞ്ചേരി ജൗഹര്‍ സഹോദര പുത്രന്‍ മുഹമ്മദ് നബ്ഹാന്‍ എന്നിവരാണ് ചാലിയാറില്‍ പൊന്നേം പാടത്ത് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് നാടിനെ നടക്കിയ അപകടം നടന്നത്. വേലിയിറക്കസമയത്ത് ബന്ധുക്കളോടൊപ്പം പുഴയില്‍ ഇറങ്ങിയതായിരുന്നു ഇവര്‍. ഒഴുക്കിപ്പെട്ട ആറുപെരെ ഉടന്‍ തന്നെ സമീപത്തുള്ള തോണിക്കാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ ജൗഹറും മുഹമ്മദ് നബ്ഹാനും അപകടത്തില്‍ പെടുകയായിരുന്നു.

വിവരമറിഞ്ഞ ഉടനെ തന്നെ നാട്ടുകാരും ടി.ഡി.ആര്‍.എഫ് സിവില്‍ ഡിഫന്‍സ്, ട്രോമാ കെയര്‍, ഫയര്‍ ഫോഴ്സ് തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. പന്തീരകാവ് ടി.ഡി.ആര്‍.എഫ് വളണ്ടിയര്‍ കബീറിന്റെ നേതൃത്വത്തിലുള്ള സംഗം തോണിയില്‍ നടത്തിയ തിരച്ചിലില്‍ ഏകദേശം എട്ടു മണിയോടെ മുഹമ്മദ് നബ്ഹാനെ കണ്ടെത്തി. പിന്നീട് നാട്ടുകാരുടെ മറ്റൊരു തോണിക്കാരാണ് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തിയത്. മിഞ്ചന്ത ഫയര്‍ഫോഴ്സ് സ്‌കൂബാ ടീം അടക്കം എത്തി തിരച്ചില്‍ നടത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്ന് ടി.ഡി ആര്‍.എഫിന്റെ 45 വളണ്ടിയര്‍മാര്‍പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *