Kozhikode Vision

ബാലുശ്ശേരി പൂത്തൂര്‍വട്ടത്ത് വീട്ടമ്മയെ ഇടിച്ച് പരുക്കേല്‍പ്പിച്ച് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി

ബാലുശ്ശേരി പൂത്തൂര്‍വട്ടത്ത് വീട്ടമ്മയെ ഇടിച്ച് പരുക്കേല്‍പ്പിച്ച് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി

ബാലുശ്ശേരി: ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് വീട്ടമ്മയെ ഇടിച്ച് പരുക്കേല്‍പ്പിച്ച് നിര്‍ത്താതെ പോയ കാര്‍ ഒരാഴ്ചയ്ക്കു ശേഷം ബാലുശ്ശേരി പോലീസ് കണ്ടെത്തി. കൂമ്പാറ പുതുക്കാത്തൊടി മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 57 ജെ 4380 കാറാണ് അപകടം സൃഷ്ടിച്ചത്. വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി ബാലുശ്ശേരി പോലീസ് അറിയിച്ചു.

ഇയാളുടെ സുഹൃത്ത് കൂമ്പാറ സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് സംഭവ സമയം കാര്‍ ഓടിച്ചിരുന്നത്. വീട്ടമ്മയെ ഇടിച്ച ശേഷം ഇയാള്‍ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് ഒരാഴ്ചയായി ബാലുശ്ശേരി സിഐ എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് ബാലുശ്ശേരി മുതല്‍ ഉള്ളിയേരി വരെയുള്ള 20 -തോളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കൂടരഞ്ഞി കൂമ്പാറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാര്‍ കണ്ടെത്തിയത്. വാഹനമോടിച്ച മുഹമ്മദ് ഇര്‍ഫാനെതിരെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് കേസുകളെടുത്തതായി ബാലുശ്ശേരി പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ തലക്ക് പരുക്കേറ്റ വീട്ടമ്മ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടുകയായിരുന്നു. ഇവരുടെ പരാതിയിലാണ് പോലീസ് പ്രതിക്കായി അന്വേഷണംആരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *