Kozhikode Vision

കടലുണ്ടിയില്‍ സ്പോര്‍ട്സ് സമ്മിറ്റ് ജനുവരി 23 മുതല്‍ 26 വരെ കായിക ഉച്ചകോടി നടക്കും

കടലുണ്ടിയില്‍ സ്പോര്‍ട്സ് സമ്മിറ്റ് ജനുവരി 23 മുതല്‍ 26 വരെ കായിക ഉച്ചകോടി നടക്കും

കടലുണ്ടി: കായിക ഉച്ചകോടിക്കു മുന്നോടിയായി കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ സ്പോര്‍ട്സ് സമ്മിറ്റ് സംഘടിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. ശൈലജ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉച്ചകോടിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് കടലുണ്ടി പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ തീരുമാനമായി.

ജനുവരിയില്‍ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന അന്തര്‍ ദേശീയ കായിക ഉച്ചകോടിക്കു മുന്നോടിയായാണ് കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് സമ്മിറ്റ് സംഘടിപ്പിച്ചത്. കായിക നിക്ഷേപത്തിനും വികസനത്തിനുമുള്ള ഏറ്റവും മികച്ച വേദിയായി കേരളത്തെ അവതരിപ്പിക്കുന്നതിനായാണ് ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരത്ത് ആഗോള കായിക ഉച്ചകോടി നടക്കുന്നത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ശേഷി കൂടി പ്രയോജനപ്പെടുത്തി വികേന്ദ്രീകൃതമായ ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നതും ഉച്ചകോടി ലക്ഷ്യമിടുന്നു.

കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ അധ്യക്ഷത വഹിച്ചു. അതേ സമയം സംസ്ഥാന ഉച്ചകോടിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് കടലുണ്ടി പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. ശിവദാസന്‍, സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു പച്ചാട്ട്, മെമ്പര്‍ ജിത്തു കക്കാട്ട്, നിശ പനയം മഠത്തില്‍, കായിക സമിതി കണ്‍വീനര്‍ എ.കെ. റഷീദ് അഹമ്മദ്, മുന്‍ ഫിഫ അസിസ്റ്റന്റ് റഫറി സി. സേതുമാധവന്‍, വി.പി. അജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *