കോഴിക്കോട്: മികച്ച ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള റോക്സ് ഫെര്‍ണാണ്ടസ് പുരസ്‌കാരം നേടിയ കെ ജി പങ്കജാക്ഷനെ ആദരിച്ചു. ടൗണ്‍ഹിളില്‍ നടന്ന പരിപാടി മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്തു.
സിറ്റി കോര്‍പ്പറേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ നേതൃത്വത്തിലാണ് മികച്ച ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള റോക്സ് ഫെര്‍ണാണ്ടസ് പുരസ്‌കാരമാണ് കെ.ജി. പങ്കജാക്ഷന് നല്‍കിയത്. ആറ് പതിറ്റാണ്ട് കാലത്തിലേറെയായി ട്രേഡ് യൂണിയന്‍ രംഗത്തുംരാഷ്ട്രീയ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായ പ്രവര്‍ത്തനം നടത്തിയതിനാണ് കെ.ജി. പങ്കജാക്ഷന് പുരസ്‌കാരം ലഭിച്ചത്. കോഴിക്കോട് ടൗണ്‍ഹാളിലാണ് കെ.ജിക്ക് സ്നേഹാദരം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് കെ.ജി. പങ്കജാക്ഷനെ പൊന്നാട അണിയിച്ച് ആദരിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലന്‍ മാസ്റ്റര്‍ ഉപഹാര സമര്‍പ്പണം നടത്തി.കെ.ജി രചിച്ച രണ്ടു പുസ്തകങ്ങള്‍ക്ക് മുഖചിത്രം വരച്ച ചിത്രകാരന്‍ ശ്രീ കുമാര്‍ മാവൂരിനെ ചടങ്ങില്‍ അനുമോദിച്ചു. ഡി. രഞ്ജിത്ത് കുമാര്‍, പി.കെ. നാസര്‍, വി.ടി. മുരളി, റീന മുണ്ടേങ്ങാട്ട്, പി.വി. മാധവന്‍, സി.പി. സദാനന്ദന്‍, കെ. രതീഷ് കുമാര്‍, സി. സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. കെ.ജി പങ്കജക്ഷന്‍ മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് ഇപ്റ്റ കോഴിക്കോട് അവതരിപ്പിച്ച ഗാനമേളയുംഅരങ്ങേറി.


