പേരാമ്പ്ര: കലോത്സവ വേദികളില്‍ എത്തുന്നവര്‍ക്ക് ഇനി ഇന്ത്യയുടെ ചരിത്രവും അടുത്തറിയാം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും അതുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളുടെയും നേര്‍ക്കാഴ്ചകളാണ് ഇവിടെ ഫോട്ടോ പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഗാന്ധിജി പിന്നിട്ട നാളുകള്‍ ചരിത്രമുറങ്ങുന്ന താളുകള്‍ എന്ന പേരില്‍ ഗാന്ധിദര്‍ശന്‍ സമിതി കോഴിക്കോടാണ് ഇത്തരത്തിലൊരു പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. 1986 മുതല്‍ തന്നെ സമിതിയുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ വിവിധയിടങ്ങളിലായി പ്രദര്‍ശനം നടത്തി വരുന്നുണ്ട്. ഫീനിക്‌സ് വേദി രണ്ടിനോട് ചേര്‍ന്നുള്ള ക്ലാസ്സ് മുറിയിലാണ് സമര ചരിത്രമുറങ്ങുന്ന പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. 18 ഭാഷകളിലായി പുറത്തിറക്കിയ ഗാന്ധിയുടെ ആത്മകഥയാണ് ഈ പ്രദര്‍ശനത്തില്‍ സ്ഥാനം നേടി.


