Kozhikode Vision

കലോത്സവ നഗരിയിലെ സ്‌നേഹ കാഴ്ചകള്‍; ഗൃഹാതുര ഓര്‍മകള്‍ ഒരുക്കി ഒരു കൂട്ടം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

കലോത്സവ നഗരിയിലെ സ്‌നേഹ കാഴ്ചകള്‍; ഗൃഹാതുര ഓര്‍മകള്‍ ഒരുക്കി ഒരു കൂട്ടം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ എത്തുന്ന കുരുന്നുകള്‍ക്ക് കൗതുക കാഴ്ച ഒരുക്കുകയാണ് ഒരു കൂട്ടം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1986 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് പഴയകാലത്തെ ഒാര്‍മ്മയ്ക്കായി ഒരു കുടില്‍ ഒരുക്കിയിരിക്കുന്നത്. വയ്‌ക്കോലുകൊണ്ട് മേഞ്ഞ മേല്‍ക്കൂരയും മുളകൊണ്ട് നിര്‍മ്മിച്ച ചുമരും, ചാണകം മെഴുകിയ മണ്‍ തറകളും ഗൃഹാതുര ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഈ കൊച്ചുവീട് കാണാന്‍ നിരവധിയാളുകളാണ് ഇവിടേക്ക് എത്തുന്നത്. കൂടാതെ കലോത്സവ നഗരിയില്‍ എത്തുന്നവര്‍ക്കായി പ്രത്യേകം ചുക്കുകാപ്പിയും ഇവര്‍ നല്‍കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *