Kozhikode Vision

സ്വധര്‍മ്മാചരണത്തിലൂടെ വ്യക്തിയും സമാജവും ശക്തിപ്രാപിക്കും; സ്വാമി ചിദാനന്ദപുരി

സ്വധര്‍മ്മാചരണത്തിലൂടെ വ്യക്തിയും സമാജവും ശക്തിപ്രാപിക്കും; സ്വാമി ചിദാനന്ദപുരി

നന്മണ്ട: സ്വധര്‍മ്മാചരണത്തിലൂടെ വ്യക്തിയും സമാജവും ശക്തിപ്രാപിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. നന്മയില്‍ നടക്കുന്ന ഭാരതീയം ധര്‍മ്മ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയയായിരുന്നു അദ്ദേഹം.

സംസ്‌കൃതിയുടെ നേതൃത്വത്തില്‍ നന്മണ്ട നഞ്ചുണ്ടേശ്വരത്ത് നടക്കുന്ന ഇരുപതാമത് ഭാരതീയം ധര്‍മ്മ പ്രഭാഷണ പരമ്പരയുടെ അഞ്ചാം ദിവസം സമാജ ശക്തിയും സ്വധര്‍മ്മാചരണവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രാചീന സംസ്‌കൃതികളില്‍ നിലനില്‍ക്കുന്നത് ഭാരതീയ സംസ്‌കാരം മാത്രമാണ്.

ഭാരതീയ സംസ്‌കാരം ഇന്ന് ലോകത്തിന് വെളിച്ചം പകരുന്നു. വൈവിധ്യങ്ങളെ നിലനിര്‍ത്തിക്കൊണ്ടുള്ള ഏകീകരണമാണ് ഇന്ന് ആവശ്യം. സ്വധര്‍മ്മ ബോധവും ആചരണവും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ഭാരതീയം 2023 രക്ഷാധികാരി ഡോ. രാജേന്ദ്രന്‍
കോറോത്ത് അധ്യക്ഷനായി.

ആയുര്‍വേദ ചികിത്സകന്‍ ടി. വേണുഗോപാലന്‍, കെട്ടിയാട്ടം കലാകാരന്‍ ദിനേശന്‍ നന്മണ്ട, ക്ഷീര കര്‍ഷകന്‍ ബാലന്‍ മേനപ്പാട്ടുവയല്‍ എന്നിവരെ കെ.എം. രാജീവന്‍, സുശീല പ്രഭാകരന്‍, ശശിധരന്‍ തിരുവോത്ത് എന്നിവര്‍ ആദരിച്ചു. അനു .സി, അജയ് കൃഷ്ണ എന്‍.കെ എന്നിവര്‍ സംസാരിച്ചു. സൈന്യ മാതൃ ശക്തിയുടെ കോലാട്ടവും ദേവനന്ദ മോഹിനിയാട്ടവും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഡി.കെ. വിജേഷ് വിസിലിംഗ് സോങ്ങും അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *