Kozhikode Vision

ചാലിയാര്‍ പുഞ്ചപ്പാടം പുറ്റേ കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

ചാലിയാര്‍ പുഞ്ചപ്പാടം പുറ്റേ കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

വാഴക്കാട്‌: ചാലിയാറിലെ പുഞ്ചപ്പാടം പുറ്റേ കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ട് മൂന്നേരയോടെയാണ് സംഭവം. ചാലിയാറിന്റെ തീരത്ത് അടിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ ഉടന്‍ വാഴക്കാട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ടി ഡി ആര്‍ എഫ് ട്രോമാകെയര്‍ വളണ്ടിയര്‍മാരും സ്ഥലത്തെത്തി മൃതദേഹം കരക്ക് എത്തിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *