Kozhikode Vision

മാര്‍ച്ചില്‍ സംഘര്‍ഷം; കോഴിക്കോട് ഡിസിപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, ജലപീരങ്കി ഉപയോഗിച്ച് പോലീസ്

മാര്‍ച്ചില്‍ സംഘര്‍ഷം; കോഴിക്കോട് ഡിസിപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, ജലപീരങ്കി ഉപയോഗിച്ച് പോലീസ്

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. പിണറായി വിജയനെ ജനങ്ങള്‍ കഴുത്തിനു പിടിച്ചു പുറത്ത് ആക്കുന്ന ദിവസം വരും. നിയമപരമായി തന്നെ ഡിസിപി യെ നേരിടുമെന്നും പിണറായി സര്‍ക്കാരിനെ വിചാരണ ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നും ഉണ്ടാകുമെന്നും രാഹുല്‍ മാക്കൂട്ടത്തില്‍ പറഞ്ഞു.

മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡ് മറികടക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയെറിഞ്ഞ കണ്ണീര്‍വാതക ഷെല്‍ പ്രവര്‍ത്തരില്‍ ഒരാള്‍ പോലീസിന് നേരെ തിരിച്ചെറിഞ്ഞെതും സംഘര്‍ഷത്തിന് ഇടയാക്കി.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു. പ്രവര്‍ത്തകന്റെ കഴുത്തുഞെരിച്ച പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ഇ. ബൈജുവിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ജില്ലയില്‍ മുഖ്യമന്ത്രിയുടെ നവകേരളസദസ്സിനോട് അനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു. പ്രവര്‍ത്തകരെ വ്യാപകമായി കസ്റ്റഡിയില്‍ എടുക്കുകയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ചെയ്തതിനെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസ്പ്രതിഷേധം

Related Articles

Leave a Reply

Your email address will not be published. Required fields are marked *