കൂത്താളി: ഹരിത കര്‍മ്മ സേനാംഗത്തോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ഒരു മാസം മുമ്പ് കൂത്താളി പഞ്ചായത്തിലെ രണ്ട് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരോട് അപമര്യാദയായി സംസാരിച്ചവര്‍ക്കെതിരെ കേസെടുക്കണം എന്ന ആവശ്യവുമായി പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റും നേരിട്ട് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെടുകയായിരുന്നു.
13 -ാം വാര്‍ഡിലെ ഒരു വ്യക്തി ഒരു മാസം മുമ്പ് ഹരിത കര്‍മ്മ സേനാംഗത്തെ ഫോണില്‍ വിളിച്ചു അസഭ്യം പറഞ്ഞു എന്നാണ് കേസ്. പിന്നീട് കേസ് ഫയല്‍ ചെയ്യാന്‍ വേണ്ടി പൊലീസ് സ്റ്റേഷനില്‍ പലതവണ ആവശ്യമുയര്‍ന്നെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ലയെന്നും പരാതി ഉയര്‍ന്നിരുന്നു. പ്രസിഡന്റും ജനപ്രതിനിധികളും കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തി കാര്യത്തിന്റെ ഗൗരവം ബോധിപ്പിച്ചു. തുടര്‍ന്ന് പൊലീസ് പരാതിക്കാരുടെ മൊഴിയെടുക്കുകയും അന്വേഷണം ആരംഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.


