താമരശ്ശേരി: താമരശ്ശേരിയില്‍ വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പതിനേഴ്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റിലായി. സംഭവത്തില്‍ കട്ടിപ്പാറ ചെമ്പ്രകുണ്ട മിശ്ഹബ് ഷാന്‍ ആണ് അറസ്റ്റിലായത്. താമരശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവസം ചെമ്പ്രകുണ്ടയിലെ വീട്ടില്‍വെച്ചാണ് മിശ്ഹബ് ഷാനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തലയാട് സ്വദേശിനിയായ പതിനേഴുകാരിയാണ് കട്ടിപ്പാറയില്‍ വച്ച് പീഡനത്തിനിരയായത്. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് പോക്സോ ആക്ട്, ഐ.പി.സി. 376 (1) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അറസ്റ്റുചെയ്ത പ്രതിയെ പിന്നീട് പ്രത്യേക പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.


