ഉളളിയേരി: അത്തോളി വേളൂര്‍ ജിഎംയുപി സ്‌കൂളില്‍ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പിലാണ് മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി അത്തോളി പോലീസ് സ്റ്റേഷനു സമീപമുള്ളസ്ഥലത്ത് പി.വി.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വോളന്റിയേഴ്സ് സ്‌നേഹാരാമം നിര്‍മ്മിച്ച് അത്തോളി ഗ്രാമപഞ്ചായത്തിന് കൈമാറിയത്. സ്‌നേഹരാമത്തിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിര്‍വ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട്റിജേഷ് .സി.കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീപ്രിയ .എ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരിത .എ.എം, വേളൂര്‍ ജി.എം.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഗിരീഷ് ബാബു .ടി.എം,പി.ടി.എ പ്രസിഡണ്ട് മനോജ് .വി.എം, അധ്യാപിക ലിമ .ആര്‍, വൊളന്റിയര്‍ ലീഡര്‍ വിസ്മയ .ടി.കെ എന്നിവര്‍ സംസാരിച്ചു.
മുള കൊണ്ട് ഇരിപ്പിടങ്ങള്‍, കവാടം എന്നിവയും നിര്‍മ്മിച്ചും, ചെടികള്‍ നട്ടും, ടയര്‍, കുപ്പികള്‍ തുടങ്ങി പാഴ് വസ്തുക്കള്‍ അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചും സ്‌നേഹാരാമത്തിനെ കൂടുതല്‍ മികവുറ്റതാക്കി. ഏഴു ദിവസത്തെ ക്യാമ്പില്‍ നാലു ദിവസം കൊണ്ടാണ് സ്‌നേഹാരാമം പൂര്‍ത്തിയാക്കിയത്. നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും സുമനസ്സുകളും എന്‍. എസ്. എസ് വൊളന്റിയേഴ്‌സിനെസഹായിച്ചു.


