കോഴിക്കോട്: ഡിസംബര്‍ 24ന് വൈകീട്ടോടെയാണ് പിതാവ് പന്തീരാങ്കാവ് കൊയമ്പ്രത്ത് മേത്തല്‍ രാജേന്ദ്രന്റെ മര്‍ദ്ദനത്തില്‍ മകന്‍ കൊയമ്പ്രത്ത് മേത്തല്‍ രഞ്ജിത്തിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. വാക്ക് തര്‍ക്കത്തിന് പിന്നാലെ രാജേന്ദ്രന്‍ കല്ലുകൊണ്ട് രഞ്ജിത്തിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രഞ്ജിത്തിന്റെ തലയ്ക്ക് പിന്‍തുടര്‍ന്നെത്തിയ രാജേന്ദ്രന്‍ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായ രഞ്ജിത്തിനെ അയല്‍വാസികള്‍ ചേര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തീവ്രചരിചരണവിഭാഗത്തില്‍ ചികിത്സയില്‍ തുടരെ ശനിയാഴ്ചയാടെ രഞ്ജിത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പന്തീരങ്കാവ് പോലീസ് രാജേന്ദ്രനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ എ എസ് സരിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്റ് ചെയ്ത് ജയിലില്‍അടച്ചു.


